23
Feb 2019
Saturday
Kuttanadu

‘മീ ടൂ’; പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി

‘മീ ടൂ’ ക്യാംപയിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പിന്തുണ അറിയിച്ചത്. സ്ത്രീകളോട് എങ്ങനെ മാന്യതയോടെ പെരുമാറണമെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. സ്ത്രീകളെ അന്തസോടെയും ബഹുമാനത്തോടെയും സമീപിക്കണമെന്നും തങ്ങള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ പുറത്ത് പറയാന്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Top