‘പീഡനമില്ല, നടക്കുന്നതെല്ലാം പരസ്പര സമ്മതത്തോടെ’; മീ ടൂവിനെ പുച്ഛിച്ച് നടി ശിൽപ

മീ ടൂ ക്യാമ്പെയിനെ പുച്ഛിച്ച് നടി ശിൽപ്പാ ശിൻഡെ. ഇവിടെ പീഡനമില്ലെന്നും നടക്കുന്നതെല്ലാം പരസ്പര സമ്മതത്തോടെ ആണെന്നുമാണെന്ന് ശിൽപ പറഞ്ഞത്.
‘സംഭവം നടക്കുമ്പോൾ അതിനെ കുറിച്ച് പറയണം. എനിക്കും ഇതിന് മുമ്പ് ഒരു അനുഭവമുണ്ടായിട്ടുണ്ട്. എപ്പോഴാണോ നടക്കണത്, അപ്പോൾ തന്നെ പറയണം. പിന്നീട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പിന്നീട് ശബ്ദമുയർത്തിയാൽ ആരും കേൾക്കില്ല, മറിച്ച് അതൊരു വിവാദം മാത്രമേയാകുള്ളു’ ശിൽപ പറയുന്നു.
‘ഈ ഇൻഡസ്ട്രി ചീത്തയല്ല, എന്നാൽ നല്ലതുമല്ല. എല്ലാ സ്ഥലത്തും ഇക്കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. എനിക്കറിയില്ല എന്തിനാണ് എല്ലാവരും ഈ ഇൻഡസ്ട്രിയുടെ പേര് കളയുന്നത്. ഇവിടെ പീഡനം നടക്കുന്നില്ല. ടക്കുന്നതെല്ലാം പരസ്പര സമ്മതത്തോടെയാണ്. അത്തരം കാര്യങ്ങഌൽ താൽപ്പര്യമില്ലെങ്കിൽ അത് അപ്പോൾ തന്നെ വിടണം.’ ശിൽപ്പ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here