ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചതിൽ ആശങ്ക : സിസ്റ്റർ അനുപമ

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചതിൽ ആശങ്ക ഉണ്ടെന്നു സിസ്റ്റർ അനുപമ. ബിഷപ്പിനെതിരെ നിലപാടെടുത്ത മറ്റു കന്യാസ്ത്രീകൾക്കു സുരക്ഷാഭീഷണി ഉണ്ടെന്നും അനുപമ പ്രതികരിച്ചു. നാളെ തങ്ങൾ ജീവനോടെ ഉണ്ടാകുമോയെന്നു ഉറപ്പില്ല. ബിഷപ്പ് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും സിസ്റ്റർ അനുപമ കുറവിലങ്ങാട്ടു പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുന്നത്.
മൂന്ന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കരുത്,
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top