തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ വാങ്ങാത്തവരെ റേഷന്‍ പരിധിയില്‍ നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം

തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവര്‍ക്കെതിരെ കടുത്ത തീരുമാനവുമായി സര്‍ക്കാര്‍. റേഷന്‍ വാങ്ങാത്തവരെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പി. തോലോത്തമന്‍ പറഞ്ഞു. ഇവരെ റേഷന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ തീരുമാനം ഡിസംബര്‍ മുതല്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍.
നടപടി സ്വീകരിക്കുന്നതിന് മുമ്പ് മൂന്ന് മാസമായി റേഷന്‍ വാങ്ങാത്തവര്‍ക്ക് നോട്ടീസ് അയക്കും. അവരില്‍ നിന്നുള്ള മറുപടിക്ക് അനുസരിച്ചായിരിക്കും തുടര്‍ നടപടി. സംസ്ഥാനത്തു നിന്ന് തല്‍ക്കാലം മാറിത്താമസിക്കുന്നുവെന്ന് അറിയിച്ചാല്‍ അവര്‍ തിരിച്ച് എത്തുമ്പോള്‍ സാധനങ്ങള്‍ വാങ്ങാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി പി. തോലോത്തമന്‍ പറഞ്ഞു. റേഷന്‍ തുടര്‍ച്ചയായി മുടങ്ങുന്നവര്‍ക്ക് പിന്നീട് റേഷന്‍ നല്‍കില്ല. രോഗികളോ യാത്രചെയ്യാനാകാത്തവരോ ആണെങ്കില്‍ അവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
വ്യാപാരികളുടെ വേതന വര്‍ധനവിന്റെ ഭാഗമായി റേഷന്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് ധനവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. കിലോയ്ക്ക് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണമെന്നാണ് നിർദ്ദേശത്തില്‍ പറയുന്നത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചു. നീല, വെള്ള കാര്‍ഡുകള്‍ക്കായിരിക്കും വില വര്‍ധന ബാധിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here