കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പുതിയ കേസ്; സരിതയുടെ ബലാത്സംഗ പരാതികളില്‍ കേസെടുത്തേക്കും

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത.എസ്.നായര്‍ നല്‍കിയ ബലാത്സംഗ പരാതികളില്‍ കേസെടുത്തേക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത പിണറായി വിജയന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങിയിരുന്നു. പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു. ഇതോയെയാണ് ഉമ്മന്‍ചാണ്ടി, കെ.സിവേണുഗോപാല്‍, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം വഴിമുട്ടുകയായിരുന്നു. എന്നാല്‍ പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെ സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ പരാതികളില്‍ വൈകാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here