സന്നിധാനത്ത് പ്രതിഷേധം; ഐജി പ്രതിഷേധക്കാരുമായി സംസാരിക്കുന്നു

യുവതികള്‍ സന്നിധാനത്തിന് സമീപത്ത് എത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രതിഷേധക്കാര്‍. ഇവരുമായി ഐജി അനുനയ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പോലീസിന് വിശ്വാസം പാലിക്കേണ്ട ബാധ്യതമാത്രമല്ല നിയമം കൂടി പാലിക്കേണ്ട ബാധ്യതയുണ്ടെന്നും ഐജി വ്യക്തമാക്കി. മരിക്കേണ്ടി വന്നാലും പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇരുന്നൂറോളം പ്രതിഷേധക്കാരും ഏതാണ്ട് അത്ര തന്നെ പോലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ സന്നിധാനത്തുണ്ട്. പ്രതിഷേധക്കാര്‍ ഉറക്കെ ശരണം വിളിക്കുകയാണ്. ഹൈദ്രാബാദ് സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിതയും കൊച്ചി സ്വദേശിയായ യുവതിയുമാണ് ഇപ്പോള്‍ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തിന് സമീപത്ത് എത്തിയിരിക്കുന്നത്.
ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകാതെ നിന്ന സംഘമാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. യുവതികള്‍ക്ക് കാനനപാതയില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നില്ല. എണ്‍പതോളം പോലീസുകാരുടെ കനത്ത സുരക്ഷയിലാണ് യുവതികള്‍ മല കയറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here