Advertisement

യുവതികളെത്തിയാല്‍ നട അടക്കുമെന്ന് തന്ത്രി പോലീസിനോട്

October 19, 2018
Google News 0 minutes Read
ladies in sabarimala

യുവതികള്‍ എത്തിയാല്‍ നട അടയ്ക്കുമെന്ന് കണ്ഠര് രാജീവര്. പോലീസിനോടാണ് തന്ത്രി ഇക്കാര്യം അറിയിച്ചത്.  യുവതികളെ പുറത്തിറക്കണമെന്നും തന്ത്രി  പോലീസിനെ അറിയിച്ചു. അതേസമയം യുവതികള്‍ നടപന്തലില്‍ തുടരുകയാണ്. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കുമെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. കൊച്ചി സ്വദേശിനിയും ഹൈദ്രാബാദ് സ്വദേശിനിയായ പത്രപ്രവര്‍ത്തകയുമാണ് മലകയറിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ഇവരെ സന്നിധാനത്തിന് സമീപത്ത് വരെ എത്തിയത്. ഇതെ സുരക്ഷയില്‍ ഇവരെ താഴെ എത്തിക്കുമെന്നാണ് ഐജി അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here