Advertisement

കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് പോരാട്ടം ഇന്ന് കൊച്ചിയില്‍

October 20, 2018
Google News 0 minutes Read

ഇന്ന് നടക്കുന്ന ഐഎസ്എല്‍ പതിമൂന്നാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തും, ഡല്‍ഹി ഡൈനാമോസ് എട്ടാം സ്ഥാനത്തുമാണ്. ഡല്‍ഹി ഡൈനാമോസ് കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് മികച്ച വിജയം നേടിയെങ്കിലും കൊച്ചിയില്‍ മുംബൈയ്‌ക്കെതിരെ സമനിലക്ക് വഴങ്ങേണ്ടി വന്നു. ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ബ്ലാസ്‌റ്റേഴ്‌സിനെ ഡല്‍ഹി ഡൈനാമോസിനെതിരെ വിജയത്തിലെത്തിക്കുമെന്നാണ് കോച്ച് ഡേവിഡ് ജെയിംസിന്റെ പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here