മീ ടൂ ആരോപണം; കൊച്ചി ബിനാലെ സെക്രട്ടറി റിയാസ് കോമു രാജിവച്ചു

മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് കൊച്ചി ബിനാലെ സഹസ്ഥാപകനും നിലവിലെ സെക്രട്ടറിയുമായ റിയാസ് കോമു രാജിവച്ചു. ആരോപണത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതായി റിയാസ് കോമു പറഞ്ഞു.

ആരോപണത്തില്‍ റിയാസ് കോമുവിനെതിരെ ബിനാലെ ഫൗണ്ടേഷന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ആരോപണം അന്വേഷിക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അന്വേണ കമ്മീഷനെ നിയമിക്കുന്നതെന്നും ബിനാലെ ഫൗണ്ടേഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് റിയാസ് കോമുവിനെതിരെ മീ ടു ആരോപണവുമായി ചിത്രകാരിയായ യുവതി രംഗത്തുവന്നത്. കൊച്ചിയില്‍ വിളിച്ചുവരുത്തി റിയാസ് കോമു ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ചിത്രകാരിയുടെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top