നടപന്തലില്‍ വീണ്ടും സ്ത്രീയെ തടഞ്ഞു

നടപന്തലില്‍ വീണ്ടും സ്ത്രീയെ തടഞ്ഞു. കനത്ത പ്രതിഷേധമാണ് ഇപ്പോള്‍ നടപന്തലിന് സമീപം നടക്കുന്നത്. പ്രായത്തില്‍ സംശയം ഉന്നയിച്ചാണ് ഇവരെ സംഘം തടഞ്ഞത്. അമ്പത് വയസിനു മുകളിലുണ്ട് തനിക്ക് എന്ന് ഇവര്‍ പറഞ്ഞെങ്കിലും അവിടെ കൂടിയിരിക്കുന്ന സ്ത്രീകള്‍ അടക്കം ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുകയായിരുന്നു. ഇത് കാണിക്കില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു.പ്രതിഷേധത്തെ തുടര്‍ന്ന് ഭയന്ന സ്ത്രീയ്ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ട്. ആന്ധ്ര സ്വദേശിനിയെയാണ് ഇപ്പോള്‍ നടപന്തലിന് സമീപത്ത് നിന്ന് തിരിച്ചയച്ചത്. ബാലമ്മ എന്നാണ് ഇവരുടെ പേര് എന്ന് പോലീസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here