മീ ടൂ; കത്വാ ആക്ടിവിസ്റ്റ് താലിബ് ഹുസ്സൈന് വേണ്ടി ഹാജരാകില്ലെന്ന് ഇന്ദിര ജയ്‌സിംഗ്

wont appear for talib hussain says indria jaising

കത്വാ ആക്ടിവിസ്റ്റ് താലിബ് ഹുസൈന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷക ഇന്ദിര ജയ്‌സിംഗ്. താലിബ് ഹുസൈനെതിരെ ജെഎന്‍യു വിദ്യാര്‍ഥിനിയുടെ മീറ്റൂ ആരോപണത്തെ തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗിന്റെ പിന്‍മാറ്റം. താലിബ് ഹുസൈന്‍ ജെഎന്‍യു വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയത് സംബന്ധിച്ച് ഫസ്റ്റ് പോസ്റ്റില്‍ വന്ന ലേഖനത്തെ തുടര്‍ന്നാണ് തീരുമാനം

ക്രൂരമായ പീഡനത്തിനിരയാക്കിയ കത്വയിലെ എട്ട് വയസുകാരിയുടെ കൊലപാതകം ആദ്യമായ് പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്ന ആക്ടിവിസ്റ്റായിരുന്നു താലിബ് ഹുസൈന്‍.

താലിബ് ഹുസൈനെതിരെ ഗാര്‍ഹീക പീഡനത്തിന് ഭാര്യയും പീഡിപ്പിച്ചെന്നാരോപിച്ച് ഭാര്യാ സഹോദരിയും കേസ് നല്‍കിയിരുന്നു. അതേസമയം ജയിലില്‍ ഹുസൈനേറ്റ പീഡനത്തിന് ദൃക്‌സാക്ഷികളാണെന്ന് കാട്ടി അയാളുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് സുപ്രീം കോടതിയില്‍ ജയ്‌സിംഗ് ഹുസൈന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് കേസ് നടത്തിയിരുന്നത്. എന്നാല്‍ മീറ്റു ആരോപണത്തെ തുടര്‍ന്ന് പിന്‍മാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top