ഈ 27 കാരൻ ‘ഫോർട്ട്‌നൈറ്റ്’ ഗെയിം കളിച്ചുമാത്രം സമ്പാദിക്കുന്നത് 3.5 കോടി !

ഗെയിം കളിച്ച് പണം സമ്പാദിക്കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ഗെയിമിങ്ങ് ഇന്നൊരു തൊഴിൽ മേഖല കൂടിയാണ്. എന്നാൽ ‘ഫോർട്‌നൈറ്റ്’ എന്ന ഗെയിം കളിച്ച് 3.5 കോടി രൂപ സമ്പാദിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ?

ആദ്യകാലങ്ങളിൽ റോഡ്‌റാഷ്, സ്വാറ്റ് പോലുള്ള ചെറിയ ഗ്രാഫിക്‌സ് ഉപോയഗിച്ചുള്ള കളികൾ ആയിരുന്നെങ്കിൽ ഇന്ന് ഒരു വർഷക്കാലമെടുത്ത് എക്‌സ്‌പ്ലോർ ചെയ്താലും തീരാത്തത്ര വിശോല ലോകം സമ്മാനിക്കുന്ന ജിടിഎ വി, കോൾ ഓഫ് ഡ്യൂട്ടി എന്നിവ രംഗത്തെത്തി കഴിഞ്ഞു.

ഇത്തരത്തിലുള്ള ഒരു ഗെയിമാണ് ഫോർട്‌നൈറ്റ്. ഈ ഗെയിം കളിക്കുന്നതിനാണ് 27 കാരനായ നിക്ക് ഓവർടോണിന് 3.5 കോടി ലഭിക്കുന്നത്. ഫോർട്‌നൈറ്റിൽ നിക്കിന്റെ പേര് ‘ഇമ്മർക്‌സ്മാൻ’ എന്നാണ്.

കൗണ്ടർ ലോജിക് ഗെയിമിംഗ് എന്ന എസ്‌പോർട്‌സ് ടീമിൽ ജോലി നോക്കുകയാണ് നിക്ക്. 300,000 മുതൽ 500,000 യുഎസ് ഡോളർ വരെയാണ് നിക്ക് സമ്പാദിക്കുന്നത്. എന്നാൽ നിക്ക് അല്ല് ഫോർട്‌നൈറ്റ് ഗെയിമിലെ ‘പുലി’. ആഗോളതലത്തിൽ ഗെയിമിൽ നിക്കിന്റെ റാങ്ക് #1959 ആണ്, യുഎസ്എയിൽ #387 ഉം.

ലോഞ്ച് ചെയ്ത് അഞ്ച് മാസത്തിനുള്ളിൽ മാത്രം ഫോർട്‌നൈറ്റ് ഒരു ബില്യൺ യുഎസ് ഡോളറിലധികം പണമാണ് ഉണ്ടാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top