മോഹൻലാലും ദിലീപും തുറന്ന പോരിലേക്ക്

dileep open fight against mohanlal

എഎംഎംഎ പ്രസിഡന്റ് മോഹൻലാലിന്റെ വാദങ്ങളെല്ലാം തള്ളി നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപ്. താൻ എഎംഎംഎയിൽ നിന്ന് രാജി വെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് ദിലീപ് പറഞ്ഞു. വിവാദങ്ങൾ അവസാനിപ്പിക്കാനായിരുന്നു തന്റെ രാജിയെന്നും ദിലീപ് കൂട്ടിച്ചേർത്തു.

തന്റെ പേര് പറഞ്ഞ് സംഘടയിൽ ഭിന്നിപ്പുണ്ടാക്കാൻ നീക്കമുണ്ടെന്നും മലസ്സറിയാത്ത കാര്യത്തിനാണ് വേട്ടയാടപ്പെടുന്നതെന്നും ദിലീപ് പറഞ്ഞു. ഈ മാസം 10 നാണ് താൻ രാജിവെച്ചതെന്നും ദിലീപ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം എഎംഎംഎ എക്‌സിക്യൂട്ടീവ് നടത്തിയ വാർത്താസമ്മേളമത്തിൽ ദിലീപിനോട് സംഘടന രാജി ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരമാണ് ദിലീപ് രാജിവെച്ചതെന്നും അധ്യക്ഷൻ മോഹൻലാൽ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top