ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്ക് തണുപ്പന്‍ പ്രതികരണം

rebuild kerala

നവകേരള നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ രൂപം കൊടുത്ത ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്ക് തണുപ്പന്‍ പ്രതികരണം. പലയിടത്തുനിന്നും പദ്ധതിക്ക് പ്രതികരണമൊന്നും കിട്ടിയിട്ടില്ല. 10 ദിവസം പിന്നിടുമ്പോള്‍ പലയിടങ്ങളില്‍ നിന്നും കിട്ടിയത് പത്ത് രൂപ മുതല്‍ നൂറ് രൂപ വരെ മാത്രം. ചെറിയനാട് പഞ്ചായത്തില്‍ നിന്ന് കിട്ടിയത് 10 രൂപ മാത്രമാണ്. ഇവിടെ 24 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. 6 കോടിയുടെ നഷ്ടമാണ്ടായ ചാലക്കുടിയില്‍ നിന്ന് ഒരു രൂപ പോലും കിട്ടിയില്ല. പദ്ധതിക്ക് വേണ്ടത്ര പ്രചാരണം നല്‍കാനാവാത്തതിനാലാണ് തണുപ്പന്‍ പ്രതികരണമെന്നും അധികൃതര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top