രണ്ടാമൂഴം; എം.ടി വാസുദേവന്‍നായര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് പരിഗണിക്കും. തിരക്കഥയുടെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എം.ടി തിരക്കഥ തിരികെ ആവശ്യപ്പെട്ടത്. പിന്നാലെ സിനിമയുടെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ എം.ടിയുമായി കൂടികാഴ്ച നടത്തി സിനിമ വൈകുന്നതിന്റെ കാരണങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടികാഴ്ചക്ക് ശേഷം രണ്ടാമൂഴം സിനിമ നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചുവെങ്കിലും  നിലപാടില്‍ മാറ്റമില്ലെന്നാണ് എം.ടി പറഞ്ഞത്.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനും, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top