ശ്രീലങ്കയില്‍ അട്ടിമറി; പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പുറത്ത്

ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറി. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അധികാരത്തില്‍ നിന്ന് പുറത്തായി. നാടകീയ സംഭവങ്ങളാണ് ശ്രീലങ്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. റെനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷ്ണല്‍ പാര്‍ട്ടി (യുഎന്‍പി) യ്ക്ക് നല്‍കിവന്ന പിന്തുണ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സ് (യുപിഎഫ്എ) പിന്‍വലിച്ചു. ഇതേതുടര്‍ന്ന് ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് പ്രസിഡന്റ് സിരിസേനയുടെ പാര്‍ട്ടിയാണ്. രജപക്‌സെയുടെ ഭരണം അവസാനിപ്പിക്കാന്‍ 2015 ല്‍ സിരിസേനയും വിക്രമസിംഗെയും കൈ കോര്‍ക്കുകയായിരുന്നു. പിന്നീട് വിക്രമസിംഗെ പ്രധാനമന്ത്രിയായും സിരിസേന പ്രസിഡന്റായും സ്ഥാനമേറ്റു. ഈ ബന്ധമാണ് സിരിസേന ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്. സര്‍ക്കാറിനു നല്‍കി പോന്നിരുന്ന പിന്തുണ യുപിഎഫ്എ പിന്‍വലിച്ചതായി ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി മഹിന്ദ അമരവീര മാധ്യമങ്ങളെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top