ദേവസ്വം കമ്മിഷണർമാരായി അഹിന്ദുക്കളെ നിയമിക്കില്ലന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

final decision on manju sabarimala entry tomorrow

ദേവസ്വം കമ്മിഷണർമാരായി അഹിന്ദുക്കളെ നിയമിക്കില്ലന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു .അഹിന്ദുക്കളെ നിയമിക്കാൻ ചട്ടം ഭേദഗതി ചെയ്തെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ്  ശ്രീധരൻപിള്ള സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്ങ് മൂലം സമർപ്പിച്ചത് . ഡെപ്യൂട്ടേഷനിൽ ആയാൽ പോലും അഹിന്ദുവിനെ നിയമിക്കാനാവില്ലന്നും കമ്മീണർ ദേവസ്വം ദേവസ്വം ബോർഡിന്റെ ഭാഗമാണന്നും അഹിന്ദുവിന് ദേവസ്വം ജീവനക്കാരൻ ആവാനാവില്ല എന്നതാണ് നിയമത്തിലെ വ്യവസ്ഥയെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി . കേസ് ഉച്ചകഴിഞ് പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top