രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

petrol price crossed 90 in 12 cities

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയും ഇന്ന് കുറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.33 രൂപയും ഡീസലിന് 78.33 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.17 രൂപയും ഡീസലിന് 79.98 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 82.71 രൂപയും ഡീസലിന് 78.47 രൂപയുമായി. .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top