ഇന്തോനേഷ്യയില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്നത് 189 യാത്രക്കാര്‍

lion

ഇന്തോനേഷ്യയില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്നത് 189പേര്‍.‍ പറന്നുയര്‍ന്ന വിമാനം കടലില്‍ പതിച്ചെന്നാണ് സൂചന. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.  ലയണ്‍ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പറന്നുയര്‍ന്ന് 13മിനുട്ടിന് ശേഷമാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. പങ്കല്‍പിനാങിലേക്ക് പോകുകയായിരുന്നു വിമാനം. പുലര്‍ച്ചെ 6.20നാണ് വിമാനം പറന്നുയര്‍ന്നത്. 2014ലും ഇന്തോനേഷ്യയില്‍ വന്‍ വിമാനാപകടം ഉണ്ടായിരുന്നു. അന്നത്തെ അപകടത്തില്‍ 162പേരാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top