ഹെലികോപ്റ്റർ അപകടം; ലെയ്‌സെസ്റ്റർ സിറ്റി എഫ്‌സി ഉടമ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

leicester city owner died in helicopter crash

ലെയ്‌സെസ്റ്റർ സിറ്റി എഫ്‌സി ഉടമ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. സ്റ്റേഡിയത്തിന് പുറത്താണ് അപകടം നടന്നത്. ഉടമ വിച്ചായ് ശ്രീവധനപ്രഭ, രണ്ട് സ്റ്റാഫ് അംഗങ്ങൾ, പൈലറ്റ്, ഒരു യാത്രക്കാരൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

കിങ്ങ് പവർ സ്റ്റേഡിയം കടന്നതിന് ശേഷമാണ് നിയന്ത്രണം വിട്ട ഹെലികോപ്റ്റർ താഴേക്ക് പതിച്ചത്.

2010 ലാണ് ലെയ്‌സെസ്റ്റർ സിറ്റി എഫ്‌സി ശ്രീവധനപ്രഭ സ്വന്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ് 2016 ൽ ക്ലബ് പ്രീമിയർ ലീഡ് കിരീടം ചൂടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top