അസ്താനയ്ക്ക് എതിരെ കോഴയ്ക്ക് തെളിവുണ്ടെന്ന് സിബിഐ ഓഫീസര്‍

സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയ്ക്ക് എതിരെ കോഴക്കേസിന് തെളിവുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ എകെ ബസ്സി. അസ്താന കുറ്റക്കാരനാണെന്ന് കാണിക്കുന്ന തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും ബസ്സി പറയുന്നു. 3.3കോടി രൂപ കൈക്കൂലി ചോദിക്കുന്നതിന്റെ വാട്സ് ആപ് തെളിവുകളും ശബ്ദരേഖകളും തന്റെ കൈവശം ഉണ്ടെന്നാണ് ബസ്സി പറയുന്നത്.  അസ്താന ആരോപണ വിധേയനായ ഖുറേഷി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട ബസ്സി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

അസ്താനയ്ക്ക് എതിരെ കേസ് അന്വേഷിക്കുന്നതിനിടെ ബസ്സി പോട്ട്ബ്ലയറിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Ajay Bassi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top