സർക്കസ് കാണാനെത്തിയ നാലുവയസ്സുകാരിയെ സിംഹം കടിച്ചുകീറി

സർക്കസ് കാണാനെത്തിയ നാലുവയസ്സുകാരിയെ സിംഹം കടിച്ചുകീറി. റഷ്യൻ തലസ്ഥാനമായ നോസ്‌കോയിൽ നിന്ന് 1250 കിലോമീറ്റർ അകലെയുള്ള ക്രാസ്‌നോദാർ ഗ്രാമത്തിലെത്തിയ സർക്കസിനിടെയാണ് അപകടം നടന്നത്.

അഭ്യാസങ്ങൾക്കിടയിൽ ട്രെയിനറുടെ കൈയിൽ നിന്ന് കുതറി മാറിയ സിംഹം കാണികൾക്കിടയിൽ നിൽക്കുന്ന നാലുവയസുകാരിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുകയായിരുന്നു. കെസ്‌നിയ എന്ന് പേരുള്ള നാലുവയസുകാരി പെൺകുട്ടിക്കു നേരെയാണ് സർക്കസിലെ സിംഹം പാഞ്ഞടുത്തത്.

സർക്കസ് കാണുന്നതിനിടയിൽ പെൺകുട്ടി ചെറിയൊരു കൊടി കൈയിൽ പിടിച്ചിരുന്നു എന്നും ഇടയ്ക്കിടയ്ക്ക് ഇതു വീശുന്നുണ്ടായിരുന്നു. ഇതു കൊണ്ടാകാം സിംഹം അക്രമാസക്തനായതെന്നും കരുതുന്നു. കൂടാതെ, സുരക്ഷയ്ക്കായി കെട്ടിയിരിക്കുന്ന വലയോട് വളരെ അടുത്താണ് പെൺകുട്ടിയുടെ അമ്മ കുട്ടിയെ നിർത്തിയിരുന്നതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

വയറിലും മുഖത്തും പരിക്കേറ്റ കെസ്‌നിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top