ശബരിമല വിഷയം; ദക്ഷിണേന്ത്യൻ മന്ത്രിമാർ യോഗത്തിനെത്തിയില്ല; യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും

Pinarayi Vijayannnn

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരശ സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ ദക്ഷിണേന്ത്യൻ മന്ത്രിമാർ പങ്കെടുത്തില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗമാണ് സർക്കാർ വിളിച്ചു ചേർത്തത്. യോഗത്തിൽ പങ്കെടുക്കാൻ മന്ത്രിമാർ എത്താതിരുന്നതോടെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

മണ്ഡല,മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് കേരളസർക്കാർ യോഗം വിളിച്ചത്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാരെയാണ് യോഗത്തിന് വിളിച്ചത്. എന്നാൽ, തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിലേക്ക് ഇവരാരും എത്തിയില്ല. പകരം വകുപ്പ് സെക്രട്ടറിമാർ മാത്രമാണ് എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top