ക്യാന്‍സര്‍വാര്‍ഡിലെ ചിരി; കന്നഡ പതിപ്പിന്റെ പ്രകാശനം നവംബര്‍ മൂന്നിന്

innocent

ക്യാന്‍സര്‍ വാര്‍ഡിലെ ചിരിയെന്ന ഇന്നസെന്റിന്റെ പുസ്തകത്തിന്റെ കന്നഡ പതിപ്പ് പുറത്തിറക്കുന്നു. നവംബര്‍ മൂന്നിനാണ് പ്രകാശനം. ബെംഗളൂരുവിലെ ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണ്ണാടക മന്ത്രി ജോര്‍ജ്ജാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. സാവിനമനേയ കദവ തട്ടി ക്യാന്‍സര്‍ഗേ ഹാസ്യ ഔഷധ എന്നാണ് എന്നാണ് കന്നട പതിപ്പിന്റെ പേര്. ബി നായരാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. മാതൃഭൂമി പബ്ലിക്കേഷനാണ് പുസ്തകം മലയാളത്തില്‍ ഇറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top