അമിതാബിന്റെ ഹിറ്റ് ചിത്രം പിങ്ക് തമിഴിലേക്ക്

pink

അമിതാബിന്റെ ഹിറ്റ് ചിത്രം പിങ്ക് തമിഴിലേക്ക്. അജിത്താണ് ചിത്രത്തില്‍ അമിതാബ് ബച്ചന്റെ വേഷം ചെയ്യുന്നത്. സതുരംഗ വേട്ടൈ, തീരന്‍ അധിഗാരം ഒന്‍ട്രു എന്നീ ചിത്രങ്ങളുടെ സംവിധായകനായ എച്ച് വിനോദാണ് ഈ ചിത്രം തമിഴില്‍ ഒരുക്കുന്നത്. തപ്സി പന്നു, കീര്‍ത്തി കുല്‍ക്കര്‍ണി, ആന്‍ഡ്രിയ താരിയംഗ്, അംഗാദ് ബേദിയും എന്നിവരാണ് ബച്ചന് പുറമെ ഈ ചിത്രങ്ങളില്‍ അഭിനയിച്ചത്. തമിഴില്‍ നസ്രിയ നസീം അഭിനയിക്കുന്നുണ്ട്. എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രം പ്രമുഖ നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറാണ് നിര്‍മ്മിക്കുന്നത്.

pink

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top