ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

army killed terrorist at assam indian army killed three terrorists in kashmir

ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭൂകരരെ വധിച്ചത്. ഭീകരരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

സ്‌ഫോടക വസ്തുക്കൾ ഉള്ളതിനാൽ ഏറ്റുമുട്ടൽ നടന്ന പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് ആളുകളെ പൊലീസ് വിലക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. ചൊവ്വാഴ്ച പുൽവാമ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും രണ്ട് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top