പത്തനംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ

പത്തനംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. ശബരിമലയ്ക്ക് പോയ പന്തളം സ്വദേശിയായ ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ശിവദാസന്റേത് അപകടമരണമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എല്ലാ മലയാളമാസവും ഒന്നാം തീയ്യതി ശബരിമല ദര്‍ശനത്തിന് എത്തുന്നയാളാണ് ശിവദാസന്‍. എന്നാല്‍ ഇക്കഴിഞ്ഞ18 ന് ശബരിമലയിലേക്ക് പോയ ശിവദാസനെ കാണാനില്ലായിരുന്നു. 19ന് മറ്റൊരു ഭക്തന്റെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ശിവദാസന്‍ വിളിച്ചുവെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ഇതെ തുടര്‍ന്ന് 25ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ളാഹയ്ക്കടുത്ത് കൊക്കയിൽ നിന്ന് കഴിഞ്ഞ ദിവസം ശിവദാസന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഒക്ടോബര്‍ 16 , 17 തീയതികളിലായിരുന്നു നിലയിക്കലിലെ പൊലീസ് നടപടി. ശിവദസന്റെ മരണവുമായി ഇതിന് ബന്ധമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നാണ് പോലീസിന്റെ പറയുന്നത്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here