മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീസ് കുത്തനെ കൂട്ടി

മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീസ് സർക്കാർ കുത്തനെ വർധിപ്പിച്ചു. മത്സ്യബന്ധന ബോട്ടുകൾ ഓരോ വർഷവും അടയ്‌ക്കേണ്ട ലൈസൻസ് ഫീസാണ് സർക്കാർ കുത്തനെ വർധിപ്പിച്ചിരിക്കുന്നത്.

ഇരുപത്തിയഞ്ച് മീറ്ററിന് മുകളിൽ വലിപ്പമുള്ള ബോട്ടുകൾക്ക് 10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി. ഇരുപത് മീറ്റർ മുതൽ 24.99 മീറ്റർ വരെ വലിപ്പമുള്ള ബോട്ടുകളുടെ ഫീസ് അയ്യായിരത്തിൽ നിന്ന് 25,000 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. 15 മുതൽ 19.99 മീറ്റർ വരെയുള്ള ബോട്ടുകൾ ഇനി എല്ലാ വർഷവും 10,000 രൂപ വീതം ലൈസൻസ് ഫീസ് അടക്കണം. നേരത്തെ ഇത് 4500 രൂപ മാത്രമായിരുന്നു.

നാനൂറ് ശതമാനം വരെയാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top