5ജി സൗകര്യമുള്ള സ്മാർട്ട് ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും

5g supporting smart phone to launch in india by next year

5ജി സൗകര്യമുള്ള സ്മാർട്ട് ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും. ടെലികോം കമ്പനികളുമായി സഹകരിച്ച് അടുത്ത ജനുവരിയോടെ ഹാൻഡ് സെറ്റുകൾ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.

കൊറിയൻ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനികളായ വൺപ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാർട്ട് ഫോൺ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 14,000 രൂപയിൽ താഴെയാകും ഫോണിന്റെ വില.

ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങൾ 2019ന്റെ തുടക്കത്തിൽ 5ജി സേവനം നൽകിത്തുടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top