ജനതാദൾ എസ്സിലെ തർക്കം; ദേശീയ നേതൃത്വം ഇടപെടുന്നു

മന്ത്രിസ്ഥാനത്തെച്ചൊല്ലിയുളള ജനതാദൾ എസ്സിലെ തർക്കത്തിൽ ദേശീയ നേതൃത്വം ഇടപെടുന്നു. മന്ത്രി മാത്യു ടി തോമസ്, കെ.കൃഷ്ണൻ കുട്ടി, സി.കെ.നാണു എന്നിവരെ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ ചർച്ചക്ക് വിളിച്ചു. ഇന്ന് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മാത്യു ടി തോമസും സി കെ നാണുവും പങ്കെടുക്കാനില്ലെന്ന് അറിയിച്ചതിനെത്തുർന്ന് ഇത് മാറ്റിവച്ചു.

സംസ്ഥാന അധ്യക്ഷൻ കെ.കൃഷ്ണൻ കുട്ടിക്കൊപ്പമിരുന്ന് ഒരു ചർച്ചക്കുമില്ലെന്ന് മാത്യു ടി.തോമസ് ദേവഗൗഡയെ അറിയിച്ചതായാണ് സൂചന. മന്ത്രിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ് കൃഷ്ണൻ കുട്ടിയെന്നാണ് മാത്യു ടി.തോമസിനെ അനുകൂലിക്കുന്നവരുടെ വാദം. മന്ത്രിയെ മാറ്റണമെന്നതാണ് സംസ്ഥാന ഭാരവാഹി യോഗത്തിലെ അഭിപ്രായമെന്ന് കൃഷ്ണൻകുട്ടി വിഭാഗം ദേവഗൗഡയെ കണ്ട് അറിയിച്ചിരുന്നു. പ്രശ്‌നങ്ങൾ സങ്കീർണമാകുന്നതിനിടെയാണ് നേതാക്കളെ ചർച്ചക്ക് വിളിച്ച് ദേവഗൗഡയുടെ ഇടപെടൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top