വൈദികൻ ജോൺ പോൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ചങ്ങനാശ്ശേരി അതിരൂപതയിലെ തുരുത്തി കാനായിലെ വൈദികൻ ജോൺ പോൾ മരിച്ച നിലയിൽ. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗമായ വൈദികനായ ജോൺ പോൾ ഝാർഖണ്ഡ് രൂപതാ അംഗം കൂടിയാണ്.
കാനായിൽ നിന്ന് കിലോമീറ്ററുകൾ അകലെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വൈദികന്റെ മുറിയിൽ നിന്ന് ഇദ്ദേഹത്തിന്റെ എന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
ജീവിതം മടുത്തുവെന്നും അതിനാൽ മരിക്കുന്നു എന്നുമാണ് കത്തോലിക്ക പുരോഹിതന്റെ ആത്മഹത്യാ കുറിപ്പ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News