തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യ റായിയും വിവാഹ മോചിതരാകുന്നു

ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിൻറെ മകനും മരുമകളും വിവാഹ മോചിതരാകുന്നു. തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യാ റായിയും ബന്ധം വേർപ്പെടുത്തുന്നതിനുള്ള ഹർജി നൽകിയതായി റിപ്പോർട്ട്. പാറ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹർജി ഫയൽ ചെയ്തത്.

2018 മേയ് 12ന് ആയിരുന്നു ആർജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ അടക്കമുള്ള നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top