അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറല്ലെന്ന് ഭാര്യ; ബാലഭാസ്‌കറാണെന്ന് കാർ ഓടിച്ചതെന്ന് ഡ്രൈവർ

അപകടസമയത്ത് ബാലഭാസ്‌കറല്ല വാഹനം ഓടിച്ചിരുന്നതെന്ന് ഭാര്യ ലക്ഷ്മി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി ആറ്റിങ്ങൾ ഡിവൈഎസ്പിക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
ഡ്രൈവറും ബന്ധുവുമായ അർജുൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് മൊഴിയിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ അപകടമുണ്ടായ ദിവസം കാർ ഓടിച്ചിരുന്നത് ബാലാഭാസ്‌ക്കറാണെന്ന് ഡ്രൈവർ അർജുൻ പോലീസിന് മൊഴി നൽകിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
തൃശൂരിൽ നിന്ന് മടങ്ങുമ്പോൾ കൊല്ലത്ത് എത്തുന്നതു വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും. കൊല്ലത്ത് കാർ നിർത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌ക്കർ വാഹനം ഓടിക്കാൻ കയറുകയായിരുന്നു എന്ന് അർജുൻ പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here