Advertisement

ഇവിടുത്തെ കാറ്റാണ് കാറ്റ്.. ഇത് കോഴിക്കോടിന്റെ ഗവി…

November 4, 2018
Google News 1 minute Read

ബാലുശ്ശേരി ടൗണിൽനിന്ന് ഏഴ് കിലോമീറ്റർ വടക്ക്… ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽപെട്ട പനങ്ങാട് പഞ്ചായത്തിലെ വയലട… പറഞ്ഞാൽ തീരാത്ത വിശേഷണങ്ങളുണ്ട് ഈ സൗന്ദര്യത്തിന്.. ആകാശ നീലിമയും നീരുറവയും…തണുത്ത കാറ്റും… കാട്ടുപച്ചയും….. വാക്കുകൾക്കുപ്പറും ചിലരൊന്നും അറിയാതെ പോയ കാഴ്ചയുടെ പേരാണ് വയലട മലനിരകൾ…കണ്ണിന് താഴെ ചിത്രം വരച്ച കക്കയം.. കാടിന്റെ വഴികളും നാട്ടുപച്ചയും ഇഷ്ടപ്പെടുന്നവർക്ക് വയലടയെ മാറ്റി നിർത്താനാകില്ല.

ഇന്ത്യൻ റുപ്പിയിൽ തിലകനോട് പൃഥ്വിരാജ്  ചോദിച്ച ആ ഡയലോഗുണ്ടല്ലോ…..ഈ യാത്ര തിരിച്ചിറങ്ങുമ്പോൾ മനസിലൊരിക്കലെങ്കിലും നമ്മൾ ചോദിച്ചു പോകും എവിടെയായിരുന്നു ഇത്രയും കാലം..?

ബാലുശ്ശേരി ടൂറിസം കോറിഡോർ പദ്ധതിയിൽ വയലടമലയും ഉൾപ്പെടുത്തിയിട്ടുണ്ട്.. എന്നിരുന്നാൽ പോലും സഞ്ചാരികൾക്കായി ഒരു വിധത്തിലുള്ള സൗകര്യവും ഇവിടെയില്ല.. വഴികൾ പോലും വളരെയധികം ദുർഘടമാണ്. മല കയറുമ്പോൾ തന്നെ…പുമേടുകൾ നമ്മെ വല്ലാതെ കൊതിപ്പിക്കും. വഴിയോര കാഴ്ചകളിൽ ഒറ്റയൊറ്റയായി ഉപ്പിലിട്ട മാങ്ങ വിൽക്കുന്ന ചേച്ചിമാരുണ്ടാവും… കുശലം പറഞ്ഞ്… ഒരു പാട്ടൊക്കെ പാടി… മെല്ലെയങ്ങ് മല കേറാം……. ” ഇവിടുത്തെ കാറ്റാണ് കാറ്റ്….”

vayalada

വെള്ളച്ചാട്ടങ്ങളും യാത്രക്ക് കുളിര് നൽകും. വയലടയിലത്തെിയാൽ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളൻപാറയിലേക്കുമാണ് പോകേണ്ടത്. കോട്ടക്കുന്ന് മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികൾക്ക് ഹരംപകരുന്ന കാഴ്ചയാണ്. മുള്ളൻപാറയിൽനിന്നും കക്കയം, പെരുവണ്ണാമൂഴി റിസർവോയറിന്റെയും കൂരാച്ചുണ്ട്, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്റെയും അറബിക്കടലിന്റെയും വിദൂരദൃശ്യവും മനോഹരമാണ്.
vayalada

ഹെയർപിൻ വളവുകൾ താണ്ടിയുള്ള യാത്രയിൽ മലകളുടെ പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാം..സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലാണ് ഇവൾ തലയുയർത്തി നിൽക്കുന്നത്.വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകൾ. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം. ചില പ്രദേശങ്ങളിൽ തേയില, റബ്ബർ കൃഷികളുമുണ്ട്.സമുദ്ര നിരപ്പിൽനിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട..അഥവാ കോഴിക്കോടിന്റെ ഗവി…ഈ വയലടയെ ഒന്ന് മെല്ലെ തൊട്ട് നോക്കൂ.. കല്ലുകൾ പോലും കഥ പറയുന്ന വഴികൾ..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here