Advertisement

ശബരിമല നമുക്ക് മുന്നിലെ സുവര്‍ണ്ണാവസരമാണ് ;പിഎസ് ശ്രീധരന്‍ പിള്ളയുടെ ശബ്ദരേഖ പുറത്ത്

November 5, 2018
Google News 0 minutes Read

സന്നിധാനത്തിന് സമീപം സ്ത്രീകള്‍ എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നെന്ന് പിഎസ് ശ്രീധരന്‍ പിള്ള. യുവമോര്‍ച്ച യോഗത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയിലാണ് ഈ വിവരം ഉള്ളത്. നട അടയ്ക്കാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചാണെന്നും പിഎസ് ശ്രീധരന്‍ പിള്ള പറയുന്നുണ്ട്.  നട അടച്ചാല്‍ കോടതി അലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചു. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്നാണ് അതിന് മറുപടിയായി പറഞ്ഞത്. സാറിന്റെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നാണ് അതിന് മറുപടിയായി തന്ത്രി പറഞ്ഞത്. ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കി. ശബരിമല നമുക്ക് മുന്നിലെ സുവര്‍ണ്ണാവസരമാണ് നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോരുത്തരായി വീണുവെന്നും ബിജെപി അധ്യക്ഷന്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here