Advertisement

പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, ബിജെപിയ്ക്ക് എതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ട: ശ്രീധരന്‍ പിള്ള

November 5, 2018
Google News 1 minute Read
sreedaran pilla

താന്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് ശ്രീധരന്‍ പിള്ള.സമൂഹമാധ്യമങ്ങളില്‍ ഇന്നലെ തന്നെ വന്ന പ്രസംഗമാണിത്. ആ പ്രസംഗം പുതിയ കാര്യമെന്ന നിലയിലാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇത് നാണക്കേടാണ്. ഇന്നലെ നടത്തിയ പ്രസംഗം ഇന്ന് പുറത്ത് വിട്ട് വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നില്‍ മറ്റെന്തോ ഉണ്ട്. മാധ്യമങ്ങള്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ദുരുദ്ദേശപരമായ ആരോപങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനായിരുന്നു. പറഞ്ഞ കാര്യങ്ങളില്‍ അപാകതയില്‍ ഉറച്ച് നില്‍ക്കുന്നു. അതില്‍ യാതൊരു അപാകതയില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

സന്നിധാനത്തിന് സമീപം സ്ത്രീകള്‍ എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നെന്നാണ് പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലുള്ളത്. യുവമോര്‍ച്ച യോഗത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയിലാണ് ഈ വിവരം. നട അടയ്ക്കാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചാണെന്നും പിഎസ് ശ്രീധരന്‍ പിള്ള പറയുന്നുണ്ട്.  നട അടച്ചാല്‍ കോടതി അലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചു. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്നാണ് അതിന് മറുപടിയായി പറഞ്ഞത്. സാറിന്റെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നാണ് അതിന് മറുപടിയായി തന്ത്രി പറഞ്ഞത്. ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കി. ശബരിമല നമുക്ക് മുന്നിലെ സുവര്‍ണ്ണാവസരമാണ് നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോരുത്തരായി വീണുവെന്നും ബിജെപി അധ്യക്ഷന്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here