പിള്ളയെ തള്ളി തന്ത്രി

mohanaru

പിഎസ് ശ്രീധരൻ പിള്ളയുമായി ശബരിമല നടയടയ്ക്കുന്ന വിഷയെത്തെ കുറിച്ച് താൻ സംസാരിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. താൻ കോടതിയലക്ഷ്യം ഭയക്കുന്നില്ല. കണ്ഠര് മോഹനരോട് മാത്രമാണ് താൻ ഇതെ കുറിച്ച് ചർച്ച നടത്തിയെന്നും തന്ത്രി വ്യക്തമാക്കി.  എന്നാൽ തന്ത്രി നട അടയ്ക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നെന്നാണ് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കിയത്.  നടയടയ്ക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും പൊലീസിനെ മുട്ടുകുത്തിച്ചത് തന്ത്രിയുടെ ഈ നിലപാടായിരുന്നെന്നുമാണ് ശ്രീധരന്‍പിള്ള യുവമോർച്ചയുടെ പരിപാടിയിൽ പ്രസംഗിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top