ടൊവിനോവിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (സിനിമയിലല്ല)

നടന്‍ എന്ന പേരില്‍ മാത്രമായിരിക്കില്ല ടൊവീനോ ഇനി അറിയപ്പെടുക, പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളില്‍ അത് തെളിഞ്ഞതുമാണ്. എന്നാല്‍ പറഞ്ഞ് വരുന്നത് അതെ കുറിച്ച് ഒന്നും അല്ല. ടൊവീനോ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായി പുറത്തിറക്കിയിരിക്കുകയാണ്. ഷാര്‍ജ പുസ്തകോത്സവത്തിലായിരുന്നു പ്രകാശനം. പല കാലങ്ങളിലെ പല വിഷയങ്ങളെക്കുറിച്ചുമുളള ഓര്‍മ്മകളാണ് നടന്‍ തന്റെ പുസ്തകത്തില്‍ പങ്കുവെക്കുന്നത്. ഒരു കുസുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരിലാണ് നടന്റെ പുസ്തകം എത്തുന്നത്. മുപ്പത് അധ്യായങ്ങളാണ് പുസ്തകത്തിലുളളത്. ഇതില്‍ തന്റെ ആദ്യകാലം മുതല്‍ ഇപ്പോള്‍ സിനിമാ നടനെന്ന നിലയിലുളളത് വരെയുളള ഓര്‍മ്മകളാണ് ടൊവിനോ പങ്കുവെക്കുന്നത്. കഥാകൃത്തും നോവലിസ്റ്റുമായ വി.എച്ച് നിഷാദാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ഇന്‍സൈറ്റ് പബ്ലിക്കയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെക്കാന്‍ തന്നെ പ്രാപ്തനാക്കിയ പരിചിതരും അപരിചിതരുമായ മനുഷ്യര്‍ക്കാണ് ടൊവിനോ തന്റെ ആദ്യ പുസ്തകം സമര്‍പ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here