ഇന്ന് ദീപാവലി; കേരളത്തിൽ രാത്രി 8 മുതൽ 10 വരെ പടക്കം പൊട്ടിക്കാം

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം.

നിർദ്ദേശപ്രകാരം അധികൃതർ നേരത്തെ പറഞ്ഞ സ്ഥലങ്ങളിൽ രാത്രി എട്ട് മുതൽ പത്ത് മണി വരെ പടക്കം പൊട്ടിക്കാം. നിരോധിത പടക്കങ്ങൾ തടയണമെന്നും നിർദ്ദേശമുണ്ട്.

പോലീസ്, ലാൻഡ് റവന്യൂ കമ്മീഷ്ണർ, കളക്ടർമാർ, ഫയർഫോഴ്‌സ്, മലിനീകരണ നിയന്ത്രമ ബോർഡ്, എന്നിവർക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top