രണ്ടാമൂഴം; എം ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. കോഴിക്കോട് അഡീഷ്ണൽ മുന്‍സിഫ് കോടതി ഹർജി പരിഗണിക്കുന്ന് നവംബർ 13 ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് കേസ് മാറ്റുന്നത്.

ഹര്‍ജിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഇതോടെ സംവിധായകന്‍ എംടിയുമായി അനുനയ ചര്‍ച്ച നടത്തിയിരുന്നെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എംടി വ്യക്തമാക്കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് എം.ടി കോടതിയെ സമീപിച്ചിരുന്നത്. സിനിമയില്‍ നിന്ന് എം.ടി പിന്മാറിയതോടെ തിരക്കഥ ആവശ്യപ്പെട്ട് മറ്റ് നിര്‍മ്മാതാക്കളും എം.ടിയെ സമീപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top