‘അദീബിനെ നിയമിച്ചത് ചട്ടങ്ങള്‍ പാലിച്ച്’; മന്ത്രി ജലീലിനെ ന്യായീകരിച്ച് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

KT Jaleel Min

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് ചട്ടങ്ങള്‍ പാലിച്ചുതന്നെയെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബ്. യോഗ്യതയുണ്ടായിരുന്നത് അദീബിന് മാത്രമായിരുന്നു. ഡെപ്യൂട്ടേഷനിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് നിയമനം നടത്താൻ ചട്ടങ്ങളിൽ തടസ്സമൊന്നുമില്ലെന്നും അബ്ദുൾവഹാബ് കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ, നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ ലഭിച്ചെന്ന് യൂത്ത് ലീത്ത് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top