Advertisement

കേരള സമാജം നൈജീരിയയുടെ നേതൃത്വത്തില്‍ 41 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

November 8, 2018
Google News 0 minutes Read

കേരളാ സമാജം നൈജീരിയയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 41 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സമാജം പ്രതിനിധികൾ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറുകയായിരുന്നു.

കേരളാ സമാജം നൈജീരിയയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെപ്പറ്റി മുൻ പ്രസിഡന്റ് നന്ദകുമാർ വിശദീകരിച്ചു. കേരളാ സമാജത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ലോക മലയാളികൾക്ക് മാതൃകയാണെന്നും, പലപ്പോഴും ഇത്തരം പ്രവർത്തനങ്ങൾ ആരും അറിയാതെ പോകുന്നു എന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ധനസഹായ നിധിയിലേക്ക് സംഭാവന നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. വ്യവസായ, കായിക വകുപ്പ് മന്ത്രി ശ്രീ. ഇ പി.ജയരാജനും സന്നിഹിതനായിരുന്നു.

കേരളം നേരിട്ട പ്രളയ ദുരിതത്തിന്റെ സന്ദർഭത്തിൽ കേരളാ സമാജം നൈജീരിയയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച ഓണാഘോഷ പരിപാടി റദ്ദാക്കുകയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ധനസഹായം സമാഹരിച്ചത്. ഈ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് സഹായിച്ച മലയാളികളെക്കൂടാതെ വിവിധ കമ്പനികളോടും മറ്റു ഇന്ത്യൻ സമാജങ്ങളും, നേപ്പാൾ അസോസിയേഷനും സഹായങ്ങൾ നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here