വീണ്ടും മത്സരിക്കണമോ എന്ന് ഇടതുമുന്നണി തീരുമാനിക്കട്ടെ: എം.വി നികേഷ് കുമാര്‍

nikesh kumar

കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തനെന്ന് എം.വി നികേഷ് കുമാര്‍. നിയമപോരാട്ടം ഇനിയും തുടരുമെന്ന് പറഞ്ഞ നികേഷ് കുമാര്‍ വീണ്ടും മത്സരിക്കണമോ എന്ന് ഇടതുമുന്നണി തീരുമാനിക്കട്ടെ എന്നും മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം മുതലേ കോണ്‍ഗ്രസ് തനിക്കെതിരെ വ്യക്തിഹത്യയും വര്‍ഗീയ പ്രചരണവും നടത്തിയിരുന്നു. തന്നെ കോടതി വിജയിയായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തെ നിയമപോരാട്ടം ഫലം കണ്ടു. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ കോടതി അംഗീകരിച്ചിരിക്കുകയാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top