മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാഞ്ചി മലയാളി അസോസിയേഷന്‍ പത്തുലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാഞ്ചി മലയാളി അസോസിയേഷൻ പത്തുലക്ഷം രൂപ സംഭാവന നൽകി. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് തുക കൈമാറിയത്. റാഞ്ചി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ.ജോയി, വൈസ് പ്രസിഡന്റ് ഫിലിപ്പ് മാത്യു, ജനറൽ സെക്രട്ടറി സുകുമാരൻ നായർ, ഭാരവാഹികളായ എൻ.ഐ.എബ്രഹാം, എ.ആർ.പിള്ള, വി.കെ,.വാസു, കെ.ജി.ഫിലിപ്പോസ് എന്നിവർ സന്നിഹിതരായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top