അദീബിന്റെ പി.ജി.ഡി.ബി.എ അംഗീകാരമില്ലാത്തത്; മന്ത്രി ജലീലിന്റെ വാദം പൊളിയുന്നു

ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജർ തസ്‌തികയിൽ തന്റെ ബന്ധു അദീബിന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിയുന്നു. അദീബിന്റെ പി.ജി.ഡി.ബി.എ കേരളത്തിലെ ഒരു സർവകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന വിവരം പുറത്തായതോടെയാണ് മന്ത്രിയുടെ വാദം പൊളിഞ്ഞത്. അണ്ണാമലയിൽ നിന്നും നേടിയ പി.ജി.ഡി.ബി.എ കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എം.ബി.എ യോഗ്യത വേണ്ട പോസ്‌റ്റിന് ബി.ടെക്കും പി.ജി.ഡി.ബി.എയും മതിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു.
അതേസമയം, കെ.ടി ജലീലിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് മുസ്ലീം യൂത്ത് ലീഗ്. ആരോപണ വിധേയനായ മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here