‘നട്ടുച്ചനേരം എങ്ങും കൂരാക്കൂരിരുട്ട്’; ചിത്രത്തിന്റെ മോഷന്‍ ഗ്രാഫിക്‌സ് ടൈറ്റില്‍ പുറത്തിറങ്ങി

‘നട്ടുച്ചനേരം എങ്ങും കൂരാകൂരിരുട്ട്’ എന്ന വ്യത്യസ്തമായ തലക്കെട്ട് പ്രേക്ഷക ശ്രദ്ധ നേടുന്നു. സ്ലോട്രെയിൻ മൂവീസിന്റെ ബാനറിൽ രജനീഷ് നായർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘നട്ടുച്ച നേരം എങ്ങും കൂരാ കൂരിരുട്ട്’.
പുതുമുഖതാരങ്ങളാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഇവർക്കൊപ്പം മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അണി നിരക്കുന്നുണ്ട്.
എസ്. ശ്രീകുമാർ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായഗ്രഹണം മനോജ് എ.കെയും, ചിത്ര സംയോജനം ലിജോ പോളുമാണ് നിർവഹിക്കുന്നത്. സതീഷ് കാവിലംകോട്ട നിർമാണ നിർവഹണം നടത്തുന്നു. ബിയാർ പ്രസാദ്, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. ടെലിവിഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന സൗഹൃദ കൂട്ടായ്മയാണ് ഈ ചിത്രത്തിന്റെ പിന്നണിയിൽ ഉള്ളത്. ചിത്രത്തിന്റെ മോഷന്‍ ഗ്രാഫിക്‌സ് ടൈറ്റില്‍ പുറത്തിറങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here