ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ; ഓട്ടോ മിനിമം 30ആക്കിയേക്കും

auto taxi strike from july 4

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷന്റെ ശുപാർശ. ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 30 രൂപ ആക്കണമെന്നും ടാക്സി നിരക്ക് 150 നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന്റെ ശുപാര്‍ശയില്‍ ഉള്ളത്.എന്നാല്‍ മിനിമം കിലോമീറ്ററില്‍ മാറ്റം വരുത്തില്ല. നിലവില്‍ ഒന്നര കിലോമീറ്ററിനാണ് മിനിമം ചാര്‍ജ്. മന്ത്രിസഭ ഉടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.
2014 ഏപ്രില്‍ മാസത്തിലാണ് അവസാനമായി ഓട്ടോടാക്സി നിരക്ക് വര്‍ധിപ്പിച്ചത്. ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കണമെന്ന ആവശ്യം കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല. ഓരോ കിലോമീറ്ററിനും  10 രൂപ എന്നത് 12 രൂപയായി വര്‍ദ്ധിപ്പിക്കണം എന്നും ശുപാര്‍ശ ചെയ്യുന്നു. . 15 രൂപയാക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.  നിലവില്‍ അഞ്ച് കിലോമീറ്ററാണ് ടാക്സി 150 രൂപയ്ക്ക് ഓടുന്നത്. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും 15 രൂപ വീതം ഈടാക്കും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top