Advertisement

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; നാളെ ഒന്നാംഘട്ട വോട്ടെടുപ്പ്

November 11, 2018
Google News 0 minutes Read

ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മാവോയിസ്റ്റ് ആക്രമണം. അന്തഗഡ് ഗ്രാമത്തിൽ തുടർച്ചയായ ഏഴു സ്‌ഫോടനങ്ങളാണ് മാവോയിസ്റ്റുകൾ നടത്തിയത്. ഇതിനു പുറമെ അനന്തഗഡിലും ബിജാപൂറിലും ആക്രമണമുണ്ടായിട്ടുണ്ട്.

തലസ്ഥാനനഗരമായ റായ്‌പൂരിൽ നിന്ന് 175 കി.മീ മാറി കൺകേർ ഗ്രാമത്തിലാണ് ആദ്യ ആക്രമണം ഉണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന ബി.എസ്.എഫ് ജവാന്മാർക്ക് നേരെ മാവോയിസ്‌റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുലക്ഷത്തിലധികം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് മാവോയിസ്‌റ്റുകളുടെ ആഹ്വാനം. ഛത്തീസ്ഗഡിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here