മുസ്ലീം പള്ളിയ്ക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ് സംബിത് പത്ര

pathra

മുസ്‍ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് സംബിത് പത്ര. ആജ്തക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പത്രയുടെ വെല്ലുവിളി.  ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വക്താവ് സഈദ് അസീം വഖാറിനോടാണ് ചാനല്‍ ചര്‍ച്ചയില്‍ ഇരുന്ന് പത്ര ഭീഷണി മുഴക്കിയത്.

ഉത്തര്‍പ്രദേശില്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്ന വിഷയമാണ് ചാനല്‍ ചര്‍ച്ച ചെയ്തത്. ഇതിനിടെ ലക്നൗവിലെ ഏകാന ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെ കുറിച്ച് അസീം വഖാര്‍ പറഞ്ഞു.  ഏകാന എന്നത് വിഷ്ണുവിന്റെ മറ്റൊരു പേരാണെന്നും ഇത് മാറ്റിയത് മഹാവിഷ്ണുവിനെ അപമാനിക്കുന്നതാണെന്നും വഖാര്‍ പറഞ്ഞ് പൂര്‍ത്തിയാക്കിയതോടെ രോഷാകുലനായ പത്ര നിങ്ങളൊരു വിഷ്ണു ഭക്തനാണോ അല്ലാഹുവിന്റെ ഭക്തനാണോയെന്നായിരുന്നു ചോദിച്ചു.   താന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നയാളാണെന്ന് വഖാര്‍ മറുപടി നല്‍കിയതോടെ  ശബ്ദമുണ്ടാക്കാതെ മിണ്ടാതിരിക്കണമെന്നും ഇല്ലെങ്കില്‍ മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്നും പത്ര വെല്ലുവിളിയ്ക്കുകയായിരുന്നു. ഇതിന് മുമ്പ് മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയെ നായെ എന്ന് വിളിച്ച് വിവാദങ്ങളുണ്ടാക്കിയിട്ടുള്ള ആളാണ് പത്ര.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top