പോലീസ് അസോസിയേഷന്റെ പഠന ക്യാമ്പില്‍ അപകടം; 25പോലീസുകാര്‍ക്ക് പരിക്ക്

കണ്ണൂരില്‍ പോലീസ് അസോസിയേഷന്റെ പഠനക്യാമ്പിനിടെ അപകടം. ക്യാമ്പ് നടന്ന സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. എണ്‍പത് പേരോളം ക്യാമ്പില്‍ ഉണ്ടായിരുന്നു. 25പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. എല്ലാവര്‍ക്കും തലയിലാണ് പരിക്ക്. ഇവരെ കണ്ണൂരിലെ തന്നെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി കടകംപള്ളി മടങ്ങിയതിന് പിന്നാലെയാണ് അപകടം.  തലശ്ശേരി എഎസ്പി അടക്കം ഉള്ളവര്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top